2008 സെപ്റ്റംബർ 3, ബുധനാഴ്‌ച

"ഉപവാസം"

വ്രതാനുഷ്ഠാനങ്ങളില്‍ പ്രധാനമായ ഒന്നാണ്
ഉപവാസം. ഉപം = കൂടെ, വാസം = വസിക്കുക.
ഇത് എല്ലാവര്‍ക്കും അറിയാമായിരിക്കും.
ഉപവാസദിവസം ’ഈശ്വരനെ ധ്യാനിച്ച്,
ഈശ്വരന്റെ നാമങ്ങള്‍ ജപിച്ച് ഇരിക്കുക.
അധികപേരും അങ്ങിനെ അന്നത്തെ ദിവസം
ഭഗവത് ഗീത, നാരായണീയം ,രാമായണം,
ഭാഗവതം തുടങ്ങിയ ഗ്രന്ധങ്ങള്‍ വായിച്ച് ഭഗവാന്റെ
കൂടെഇരുന്നു എന്ന വിശ്വാസത്തില്‍ ഇരിക്കുന്നു.
സ്വന്തം സുഖത്തിനും, സന്തോഷത്തിനും
ഐശ്വര്യത്തിനും, കാര്യസാധ്യത്തിനും വേണ്ടിയാണ്
അധികം പേരും ഈ വ്രതങ്ങള്‍ എല്ലാം എടുക്കുന്നത്.
ഉപവാസ ദിവസം, ആഹാരം ഉപേക്ഷിച്ച് ഇരിക്കുമ്പോള്‍
നമ്മള്‍ വിശപ്പ് എന്താണെന്നറിയുന്നു.ആ നിമിഷം ഓര്‍ക്കേണ്ടത്
ഒരുനേരം പോലും ആഹാരമില്ലാതെ വിശന്ന് പൊരിയുന്നവരെയാണ്.
അവര്‍ക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാന്‍ സാധിച്ചാല്‍,...
കൊടുത്താല്‍ ഈശ്വരന്‍ അവിടെ എത്തും,
അവരുടെ ആ മനസ്സിലെ സന്തോഷം , അത് നമുക്ക്
ഈശ്വരാനുഗ്രഹമായി കിട്ടും. ഗ്രന്ധങ്ങള്‍ വായിക്കുന്നത് വേണ്ടാ
എന്നല്ലാ, ആ സമയം മറ്റുള്ളവരുടെ വിശപ്പും, ദാഹവും നമ്മള്‍ അറിഞ്ഞ്
പ്രവര്‍ത്തിച്ചാല്‍ , ഈശ്വരാനുഗ്രം വേഗം കിട്ടും.
ഇതുപോലെ സ്നേഹം, ദയ ഒന്നും കിട്ടതെ എത്രപേര്‍ അനാഥാലയങ്ങളിലും,
ഭ്രാന്തെന്ന് സ്വന്തക്കാര്‍ മുദ്ര കുത്തി ഭ്രാന്താശുപത്രികളിലും
കിടക്കുന്നു. അവര്‍ക്ക് സ്നേഹം, ദയ , എല്ലാം കൊടുക്കാന്‍
സാധിക്കണം. അവിടെ എല്ലാം’ഭഗവാന്‍’ നമ്മുടെ കൂടെ എത്തും.
അപ്പോള്‍ ഭഗവാന്റെ കൂടെ ഇരിക്കാന്‍ (ഉപവാസം) പട്ടിണികിടക്കലോ,
കുറേ ഗ്രന്ധങ്ങള്‍ വായിക്കലോ മാത്രം പോരാ......!!!